05:03pm 11 August 2026
NEWS
കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക്
100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്

11/08/2026  02:45 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100 ശതമാനം സ്‌കോളർഷിപ്പുമായി

 

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി -കുസാറ്റ്) അംഗീകാരമുള്ള ഡിസൈൻ, ഡാറ്റാ സയൻസ് ആന്‍ഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബിരുദ പ്രോഗ്രാമുകളിലേക്ക് പ്ലസ് ടു കഴിഞ്ഞ യോഗ്യരായ പത്ത് വിദ്യാർത്ഥികൾക്ക് 100 ശതമാനം സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്.

സാമ്പത്തിക പ്രയാസങ്ങൾ മൂലം കഴിവുള്ള കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെടാതിരിക്കാനും സാങ്കേതിക-സർഗ്ഗാത്മക മേഖലകളിൽ മികവ് തെളിയിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനുമാണ് ഇൻസൈറ്റ് സെന്റർ ഫോർ ഡിസൈൻ ഈ പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി സെപ്തംബര്‍ രണ്ടാണ്.

ട്രസ്റ്റിന്റെ വ്യവസ്ഥകൾക്ക് വിധേയമായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് മുഴുവൻ കോഴ്‌സ് ഫീസും സൗജന്യമാക്കുന്ന പൂർണ്ണ സ്‌കോളർഷിപ്പ് ലഭിക്കുകയെന്ന് ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ രാഹുൽ ആർ. ഐആർഎസ് (റിട്ട.) പറഞ്ഞു. അക്കാദമിക് മികവ്, അഭിരുചി, സർഗ്ഗാത്മകത, മൂല്യനിർണ്ണയത്തിലെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലാണ് അർഹരായവരെ കണ്ടെത്തുന്നത്.

ഉത്പന്ന രൂപകല്‍പന, കമ്മ്യൂണിക്കേഷൻ ഡിസൈൻ, ഫാഷൻ ഡിസൈൻ, ഡാറ്റാ സയൻസ് ആന്‍ഡ് എഐ എന്നീ വിഷയങ്ങളിലെ ബിരുദ കോഴ്സുകള്‍ക്കാണ് ആനുകൂല്യം ലഭ്യമാക്കുന്നത്. തിയറി പഠനത്തോടൊപ്പം ലൈവ് പ്രോജക്ടുകൾ, ഡിസൈൻ സ്റ്റുഡിയോകൾ, ടെക്നോളജി ലാബുകൾ, ഇന്റേൺഷിപ്പുകൾ, വിദഗ്ദ്ധരുടെ മാർഗ്ഗനിർദ്ദേശം എന്നിവ വഴി മികച്ച പ്രായോഗിക പരിശീലനവും പാഠ്യപദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

സർഗ്ഗാത്മകതയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് സമൂഹത്തിനും വ്യവസായ മേഖലയ്ക്കും സംഭാവന നൽകാൻ ശേഷിയുള്ള പുതുതലമുറയെ വാർത്തെടുക്കാനാണ് പദ്ധതിയിലൂടെ ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ യുവതലമുറയുടെ വളർച്ചയ്ക്കായുള്ള വലിയ നിക്ഷേപമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവേശന യോഗ്യത, സ്‌കോളർഷിപ്പ്, അപേക്ഷാ രീതി എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കൊച്ചി വില്ലിംഗ്ഡൺ ഐലൻഡിലെ ഇന്ദിരാഗാന്ധി റോഡിൽ പ്രവർത്തിക്കുന്ന ഇൻസൈറ്റ് സെന്റർ ഫോർ ഡിസൈൻ ഓഫീസുമായി +91 90379 92962 എന്ന ഫോൺ നമ്പറിലോ  admissions@insightcentrefordesign.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍  https://insightcentrefordesign.com വെബ്‌സൈറ്റില്‍ ലഭിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img